നടപടി വിരല്‍ത്തുമ്പില്‍: അഴിമതിക്കാര്‍ ജാഗ്രതൈ.!
തിരൂരങ്ങാടി: സര്‍ക്കാര്‍ ഓഫിസുകളിലോ വികസന പ്രവര്‍ത്തനങ്ങളിലോ ആര്‍ക്കെങ്കിലും അഴിമതി ബോധ്യമാണെങ്കില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍പോലും ഇനി മടിച്ചു നില്‍ക്കേണ്ടതില്ല. ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം. തുടര്‍ നടപടികളുമായി അവര്‍ മുന്നോട്ടുപോകും. വിവരങ്ങള്‍ രഹസ്യവുമായിരിക്കും. പീപ്പിള്‍സ് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍(പി.എം.എ.സി)യാണ് തിരൂരങ്ങാടി താലൂക്ക് കേന്ദ്രീകരിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് ചെമ്മാട്ട് അഴിമതി വിരുദ്ധ ജനകീയ സംഗമം നടക്കും. യു. കലാനാഥന്‍ മാസ്റ്റര്‍, അഡ്വ.പി.എ പൗരന്‍ എന്നിവര്‍ സംബന്ധിക്കും. നാട്ടില്‍ അഴിമതി ശ്രദ്ധയില്‍പെടുന്നപക്ഷം 9447130943, 9809287542, 8893883088 ഫോണ്‍നമ്പറുകളിലോ, ുാമരാുാ@ഴാമശഹ.രീാ മെയില്‍ ഐ.ഡിയിലോ അറിയിക്കണമെന്ന് കുഞ്ഞാലന്‍ വെന്നിയൂര്‍, വി.കുഞ്ഞിമുഹമ്മദ് പള്ളിപ്പടി, സലാഹുദ്ദീന്‍ കൊട്ടെക്കാട്ട്, സലിം വടക്കന്‍, പി.ടി അമീര്‍, എ.ടി അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."