കോട്ടക്കലിലെ കുടിവെള്ള ക്ഷാമം; കല്ലക്കയം പദ്ധതി പുനരുജ്ജീവിപ്പിക്കും
കോട്ടക്കല്‍: നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനു പുതിയ പദ്ധതി വരുന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ നിലവിലുള്ള കല്ലക്കയം വിതരണ പദ്ധതി പുനരുജ്ജീവിപ്പാക്കാനാണു ശ്രമം. ഇതു സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കുവാന്‍ വേണ്ട നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ചുവരികയാണെന്നു കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അറിയിച്ചു.
നഗരസഭയിലും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പരിഹാരത്തിനായി നഗരസഭ ചെയര്‍മാനും എം.എല്‍.എയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തെ നിവേദനം നല്‍കിയിരുന്നു.
കടലുണ്ടിപ്പുഴയുടെ വെങ്കിട്ടക്കയം സ്രോതസായി നിലവിലെ പറപ്പൂര്‍ ശുദ്ധജല വിതരണ പദ്ധതി കോട്ടക്കല്‍, പറപ്പൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലായി ഏകദേശം 15000 പേര്‍ക്കു പ്രയോജനപ്പെടുന്ന വിധം 1993ല്‍ ആണു പൂര്‍ത്തീകരിച്ചത്. എന്നാല്‍ വേനല്‍കാലത്തു സ്രോതസ് തീരെ അപര്യാപ്തമായതിനാലും നിലവിലുള്ള 2.25 എം.എല്‍.ഡി ശേഷിയുള്ള ശുദ്ധീകരണശാലയുടെ കാലപ്പഴക്കം മൂലം പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ ശുദ്ധജല വിതരണം നടത്താന്‍ സാധിച്ചില്ല. 2011ല്‍ നഗരസഭയിലെ ജനസംഖ്യ 43832 ആയിരുന്നു. നഗരസഭയിലെ മുഴുന്‍ ജനങ്ങള്‍ക്കും ശുദ്ധജലം വിതരണം ചെയ്യണമെങ്കില്‍ നിലവിലെ പദ്ധതിയുടെ വിപുലീകരണം അത്യാവശ്യമാണ്. ഇതിനായി 10 കോടി രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി കോട്ടക്കല്‍ നഗരസഭക്കു ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."