സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഗൗരവത്തില്‍ കാണും: വിദ്യാഭ്യാസ മന്ത്രി
മലപ്പുറം: കോട്ടപ്പടി ഗേള്‍സ് സ്‌കൂളില്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. സ്‌കൂള്‍ ബസുകളുടെ സുരക്ഷയുടെ കാര്യത്തില്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് ഗൗരവമായിട്ടാണ് കാണുന്നത്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടിയുണ്ടാകും. ഇത്തരം ബസുകളെല്ലാം മാറ്റി പുതിയത് വാങ്ങാന്‍ പണം കണ്ടെത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാറിന് കഴിയില്ല. വേണ്ട അറ്റകുറ്റപ്പണികളും മറ്റും നടത്താന്‍ നിര്‍ദേശം നല്‍കും. ഭാവിയില്‍ ഇനിയൊരു അപകടം ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യും. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നു മന്ത്രി അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൈമാറും. മരിച്ച സിത്താര പര്‍വീന്റെ വീട്ടിലും താലൂക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും അപകടം നടന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."