കായച്ചിറ-പള്ളിപ്പറമ്പ് റൂട്ടില്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു
മയ്യില്‍: യാത്ര ദുഷ്കരമായ കൊളച്ചേരി-കായച്ചിറ പള്ളിപ്പറമ്പ് റൂട്ടില്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. കണ്ണൂരില്‍ നിന്നു കണ്ണാടിപ്പറമ്പ് വഴി പള്ളിപ്പറമ്പിലേക്ക് പോകേണ്ട ബസ് കൊളച്ചേരി പറമ്പില്‍ യാത്ര അവസാനിപ്പിച്ചു. പള്ളിപ്പറമ്പിലേക്കുള്ള യാത്രക്കാര്‍ മൂന്ന് കിലോമീറ്ററോളം നടക്കേണ്ടി വന്നു. കൊളച്ചേരി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന റോഡില്‍ പത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കൊളച്ചേരി പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ റീടാറിങ് പ്രവൃത്തി നടത്തുന്നത്. റോഡ് വികസനത്തിന് കൂടുതല്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിനോടും ജില്ലാ പഞ്ചായത്തിനോടും റോഡ് ഏറ്റെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ബസ് ഓണേര്‍സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുന്നത് വരെ സര്‍വിസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."