HOME
DETAILS

ചരിത്ര പുരുഷന്‍മാരെ അനുസ്മരിക്കാന്‍ കോണ്‍ഗ്രസ്

  
backup
October 01 2016 | 21:10 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8


കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍കാല ദേശീയ നേതാക്കള്‍, നവോത്ഥാന നായകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ സ്മരണ പുതുക്കുന്നു. ഇന്നു മുതല്‍ ഡിസംബര്‍ 28 വരെ മൂന്നുമാസം നീളുന്ന പരിപാടികളാണു സംഘടിപ്പിക്കുന്നതെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി.വി പുരുഷോത്തമന്‍, ടി ജനാര്‍ദനന്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് ഒന്‍പതിന് ജില്ലയിലെ 1604 ബൂത്ത് തലങ്ങളില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്നു ശുചീകരണം. 10 വരെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രധാന ടൗണില്‍ ശുചീകരണം നടത്തും. 14നു കണ്ണൂര്‍ നഗരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ശുചീകരണത്തില്‍ അണിചേരും. 10 മുതല്‍ 24 വരെ ജില്ലയിലെ 23 ബ്ലോക്ക് കമ്മിറ്റികളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. 15നു അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തി നാറാത്ത് ആലിങ്കീലില്‍ നിന്നു മാടായി കതിരുമ്മല്‍ കോളനിയിലേക്കു സാംസ്‌കാരിക ദര്‍ശന യാത്ര. വാഗ്ഭടാനന്ദന്റെ ചരമദിനമായ 25നു മൂന്നിന് ഛായാചിത്രം വഹിച്ച് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നിന്ന് അഴീക്കോട് ആത്മവിദ്യാ സംഘത്തിലേക്കു വാഗ്ഭടാനന്ദ സന്ദേശയാത്ര. 29നു തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് നിന്നു തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തേക്കു ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഉയര്‍ത്തി സാംസ്‌കാരിക ദര്‍ശന യാത്ര. 31നു ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ രാവിലെ 10ന് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഓര്‍മകളിലെ പ്രിയദര്‍ശിനി എന്ന കൂട്ടായ്മ ഒരുക്കും. ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഇന്ദിരാജ്യോതി പ്രയാണവും നടത്തും. നവംബര്‍ ഒന്നിനു നാലിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ.പി കേശവമേനോന്‍, പാമ്പന്‍ മാധവന്‍, ഡോ. സുകുമാര്‍ അഴീക്കോട് എന്നിവര്‍ സ്മരണാര്‍ഥം പയ്യാമ്പലത്ത് നിന്നു ഛായാചിത്രങ്ങളും വഹിച്ച് അത്‌ലറ്റുകളുടെ അകമ്പടിയോടെ സ്‌റ്റേഡിയം കോര്‍ണറിലേക്കു അനുസ്മരണ ജാഥ നടത്തും. 11നു മൗലാനാ അബ്ദുല്‍കലാം ആസാദിന്റെ ജന്‍മദിനം ആഘോഷിക്കും. 14നു മൂന്നിന് പ്രധാന കേന്ദ്രങ്ങളില്‍ ശിശുദിന ഘോഷയാത്ര, 19നു മൂന്നിന് ശ്രീകണ്ഠപുരത്തു നിന്ന് ഇരിട്ടിയിലേക്കു ഇന്ദിരാജി സന്ദേശയാത്ര, പുഷ്പാര്‍ച്ചന എന്നിവയും നടത്തും. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജന്മദിനമായ 23നു മൂന്നിന് വളപട്ടണത്തു നിന്നു തളിപ്പറമ്പിലേക്കു മതേതര സന്ദേശയാത്ര. 28നു മൂന്നിന് കൂത്തുപറമ്പ് മാറോളിഘട്ടില്‍ നിന്നു പാനൂരിലേക്കു കെ കേളപ്പന്‍, മന്നത്ത് പദ്മനാഭന്‍, വക്കം അബ്ദുല്‍ഖാദര്‍ മൗലവി എന്നിവരുടെ ഛായാചിത്ര സന്ദേശയാത്ര, ഡിസംബര്‍ അഞ്ചിനു മൂന്നിന് സ്വാമി വിവേകാനന്ദന്‍, സ്വാമി ആനന്ദതീര്‍ഥന്‍ എന്നിവരുടെ ഛായാചിത്രവുമായി പയ്യന്നൂര്‍ ആനന്ദാശ്രമത്തില്‍ നിന്നു ഗാന്ധിപാര്‍ക്കിലേക്കു ഘോഷയാത്ര, 16നു മൂന്നിനു മട്ടന്നൂരില്‍ നിന്നു കണ്ണവം കോളനിയിലേക്കു പഴശ്ശിരാജ, എടശ്ശേരി കുങ്കന്‍, തലയ്ക്കല്‍ ചന്തു എന്നിവരുടെ ഛായാചിത്ര ഘോഷയാത്ര, കോണ്‍ഗ്രസ് ജന്മദിനമായ 28നു കണ്ണൂരില്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുന്ന ഘോഷയാത്ര എന്നിവയും നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago