ഗാന്ധിജയന്തി വാരാഘോഷം; കുളങ്ങള്‍ നവീകരിക്കും
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വേങ്ങാട് ഊര്‍പ്പള്ളി കല്ലിക്കുന്ന് മഠത്തില്‍ കുളവും കീഴത്തൂര്‍ പഞ്ചായത്ത് കുളവും ശുചീകരിക്കും.
രാവിലെ 10ന് കല്കടറേറ്റും പരിസരവും മാലിന്യമുക്തമാക്കി ശുചീകരിക്കുന്ന പ്രവര്‍ത്തക്ട് സൊസൈറ്റിയുടെ സഹായത്തോടെയാണ് കലക്ടറേറ്റ് ശുചീകരിക്കുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നടത്തുന്ന കുളം ശുചീകരണ പ്രവര്‍ത്തനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
വേങ്ങാട് ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റും 31 എ കേരള ബറ്റാലിയന്‍ കണ്ണൂര്‍ എന്‍.സി.സി കേഡറ്റുമാരും നാട്ടുകാരും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. വൈകുന്നേരം 4.30ന് ഊര്‍പ്പള്ളി കുളം പരിസരത്ത് സാംസ്‌കാരിക സദസും കലാപരിപാടികളും നടക്കും. മൊടപ്പത്തി നാരായണന്‍ അവതരിപ്പിക്കുന്ന മഴക്കൊയ്ത്ത് - ഏകപാത്ര നാടകം, ഗാന വിരുന്ന് എന്നിവ അരങ്ങേറും. ക്ലീന്‍ കലക്ടറേറ്റ് പദ്ധതിയുടെ ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യും. എല്ലാ ദിവസവും ഓഫിസുകളിലെ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുകയും വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ നവീകരിക്കുകയും ചെയ്യും.
ക്ലീന്‍ കലക്ടറേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നലെ വകുപ്പുമേധാവികളുടെ യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."