പൊലിസ് അത്ലറ്റിക് മീറ്റ് കണ്ണൂര്‍ എ.ആര് മുന്നില്‍
കണ്ണൂര്‍: 41ാമത് പൊലിസ് അത്ലറ്റിക് മീറ്റിനു കണ്ണൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ തുടക്കമായി. ആദ്യദിനം 15 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 45 പോയിന്റുമായി കണ്ണൂര്‍ എ.ആര് ക്യാംപ് മുന്നിലാണ്. 36 പോയിന്റുമായി കണ്ണൂര്‍ സബ്ഡിവിഷന് രണ്ടാം സ്ഥാനത്തും 21 പോയിന്റുമായി തളിപ്പറമ്പ് സബ് ഡിവിഷന് മൂന്നാം സ്ഥാനത്തുമുണ്ട്. ഇരിട്ടി സബ് ഡിവിഷനു 16 പോയിന്റും ശ്രീകണ്ഠപുരത്തിന് അഞ്ചും തലശ്ശേരിക്ക് മൂന്നും പോയിന്റു ലഭിച്ചു. 1500 മീറ്ററില്‍ പുരുഷന്മാരുടെ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കമായത്. രാവിലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മേള ഉദ്ഘാടനം ചെയ്തു. എസ്.പി സഞ്ജയ് കുമാര്‍ അധ്യക്ഷനായി. എ.ആര് കമാന്‍ഡന്റ് അബ്ദുല്‍ നിസാര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാനതാരങ്ങളടക്കം പങ്കെടുത്ത മേളയില്‍ ഇന്ന് 10 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇന്നു രാവിലെ ആറിന് പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്രോസ് കണ്ട്രി മത്സരം നടക്കും. അലവിലില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. വൈകുന്നേരം കണ്ണൂര്‍ റെയിഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് വിജയികള്‍ക്കു ട്രോഫി വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."