HOME
DETAILS
MAL
ഓഫിസറില്ല; കിനാനൂര്‍ വില്ലേജിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു
backup
October 01 2016 | 22:10 PM
കിനാനൂര്‍: വില്ലേജ് ഓഫിസറില്ലാത്തതിനാല്‍ കിനാനൂര്‍ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. രണ്ടു മാസത്തിലധികമായി ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കരിന്തളം വില്ലേജ് ഓഫിസറാണു നിലവില്‍ ഇവിടുത്തെ ചുമതല വഹിക്കുന്നത്.
പുതുതായി വില്ലേജ് ഓഫിസറെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ചുമതലയേറ്റതുമില്ല. വില്ലേജ് ഓഫിസറില്ലാത്തതിനാല്‍ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട പല പ്രവര്‍ത്തികളും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇതോടെ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിനൊരുങ്ങുകയാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."