അവഗണന തുടര്‍ക്കഥ; ഇത്തവണയും നീലേശ്വരത്തു ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചില്ല
നീലേശ്വരം: നീലേശ്വരത്തോടു റെയില്‍വേ അധികൃതര്‍ ഇത്തവണയും മുഖം തിരിച്ചു. പുതുക്കിയ സമയക്രമം ഇന്നലെ നിലവില്‍ വന്നെങ്കിലും പ്രധാന ട്രെയിനുകള്‍ക്കു നീലേശ്വരത്തു സ്റ്റോപ്പ് അനുവദിച്ചില്ല.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ജില്ലയില്‍ മൂന്നാം സ്ഥാനത്തുള്ള സ്റ്റേഷനോടാണു അധികൃതരുടെ ഈ അവഗണന. ദീര്‍ഘദൂര ട്രെയിനുകള്‍ക്കു പലതിനും ഇവിടെ സ്റ്റോപ്പില്ല. ചെന്നൈ മെയില്‍, നേത്രാവതി എക്സ്പ്രസ്, ഇന്റര്‍സിറ്റി എന്നിവയ്ക്കു സ്റ്റോപ്പ് അനുവദിക്കണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
പലതവണ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പി കരുണാകരന് എം.പിയുടെ മാതൃസ്റ്റേഷന്‍ കൂടിയാണിത്.
ആദര്‍ശ് പദവി ലഭിച്ചെങ്കിലും അതിന്റേതായ വികസനങ്ങളും ഇവിടെയില്ല. ഇക്കാര്യങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."