പ്രകൃതി സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു
നീലേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നീലേശ്വരം നഗരസഭയുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'എന്റെ മണ്ണ് എന്റെ ജീവന്' കാര്‍ഷിക-പ്രകൃതി സംരക്ഷണ സെമിനാര്‍ എം രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്, സി.പി.സി.ആര്.ഐ അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സുബ്രഹ്മണ്യന്, പടന്നക്കാട് കാര്‍ഷിക കോളജ് അഗ്രോണമി വിഭാഗം മേധാവി ഡോ.ബ്രിജിത, ഡോ.വിനീത, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."