കര്‍ഷ സംഘം ഏരിയ സമ്മേളനത്തിന് തുടക്കമായി
ആനക്കര: കേരള കര്‍ഷക സംഘം തൃത്താല ഏരിയാ സമ്മേളനത്തിന് കപ്പൂരില്‍ തുടക്കമായി. നാളെ സമാപിക്കും. രാവിലെ മുതല്‍ കപ്പൂര്‍ പാടത്ത് കാര്‍ഷികോല്‍സവം നടന്നു. കപ്പൂരിലെ പല തരം കാര്‍ഷിക ഉല്‍പ്പന്നങ്ങളും , തൈകളും, വിത്തുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വില്‍പ്പനയുമുണ്ട്. വിവിധയിനം കന്നുകാലികളെയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പഴയ കാലത്ത് ഞാറുനടന്ന സമയത്ത് കര്‍ഷക തൊഴിലാളികള്‍ പാടിയിരുന്ന പാട്ടും ഈ കാര്‍ഷികോല്‍സവത്തിന് മാറ്റ് കൂട്ടി. സമ്മേളനത്തിന്റെ ഭാഗമായി കപ്പൂരിലെ പൂട്ടുകണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം നടത്തി.
ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കൃഷിക്കാരെയും കര്‍ഷകതൊഴിലാളികളെയും യുവ കര്‍ഷകരെയും ആദരിച്ചു. സിന്ധുമാവറ, പി.കെ. ബാലചന്ദ്രന്‍ കര്‍ഷകരെ ആദരിച്ചു.
കെ മൂസക്കുട്ടി അധ്യക്ഷനായി. രാവുണ്ണിക്കുട്ടി സ്വാഗവും ശിവന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഇന്ന് കാഞ്ഞിരത്താണി ദാറുള്‍ ഉലും ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റേറയത്തില്‍ നടക്കും. പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കാളപൂട്ട് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് കെ.പി.എം. പുഷ്പജ ഉപഹാരം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."