മലമ്പുഴയില്‍ ഒരു കോടിയുടെ വികസന പദ്ധതികള്‍
പാലക്കാട്: ഈ സാമ്പത്തിക വര്‍ഷം മലമ്പുഴ മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രത്യേക പ്രാദേശിക വികസന വികസനഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്. അച്ച്യുതാനന്ദന്‍ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ഒരു കോടിയുടെ വികസന പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മുണ്ടൂര്‍ പഞ്ചായത്തില്‍ 20 ലക്ഷം രൂപ ചിലവില്‍ കെ.സി. ബാലകൃഷ്ണന്‍ പാലിയേറ്റീവ് കെയറിന് ആംബുലന്‍സ്, ഹോം കെയര്‍ വെഹിക്കിള്‍ , അകത്തേത്തറ ഉമ്മിനിയില്‍ 10 ലക്ഷം രൂപ ചിലവില്‍ അങ്കണ്‍വാടി കെട്ടിടം, മലമ്പുഴയില്‍ 10 ലക്ഷം രൂപ ചിലവില്‍ അകമലവാരം കുടിവെള്ള പദ്ധതി, എലപ്പുള്ളി നൊമ്പിക്കോട് ഒകരം പള്ളത്ത് 10 ലക്ഷം രൂപ ചിലവില്‍ സ്‌ക്കൂള്‍ റോഡ് കോണ്‍ക്രീറ്റിങ്, അഞ്ചു ലക്ഷം ചിലവില്‍ എലപ്പുള്ളി തേനാരി ശ്രീരാമകൃഷ്ണ ക്ഷേത്രം കുളിക്കടവ് റോഡ് കോണ്‍ക്രീറ്റ്, 15 ലക്ഷം ചിലവില്‍ പുതുശ്ശേരിയില്‍ ഇ.കെ.നായനാര്‍ സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ്, 10 ലക്ഷം ചിലവില്‍ പുതുശ്ശേരിയില്‍ വാളയാര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി, 10 ലക്ഷം ചിലവില്‍ കൊടുമ്പ് കങ്കാട്ട് പറമ്പ് റോഡ് നിര്‍മ്മാണം, 10 ലക്ഷം ചിലവില്‍ മരുതറോഡ് എ.കെ.ജി. നഗര്‍ കാഞ്ഞിക്കുളം മന്ദംപള്ളം റോഡ് നവീകരണം എന്നീ പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."