ഐ.എസ് സലഫിസം ഫാസിസം സെമിനാര്‍ നടത്തി
തച്ചനാട്ടുകര: തീവ്രവാദവും ഭീകരവാദവും ആഗോള സാമ്രാജ്യത്വ ശക്തികളുടെ ഒളിയജണ്ടകളാണെന്നും അതിനെ വളര്‍ത്തുന്നത് മതത്തിന്റെ യാഥാര്‍ഥ്യം മനസിലാകാത്ത പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മതപാരമ്പര്യം തള്ളിക്കളഞ്ഞ പുത്തന്‍ വാദികളാണെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.വൈ.എസ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഐ.എസ് സലഫിസം ഫാസിസം എന്ന പ്രമേയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം, ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയം നാസര്‍ ഫൈസി കൂടത്തായിയും അവതരിപ്പിച്ചു. അബ്ദു റഹ്മാന്‍ ദാരിമി അധ്യക്ഷനായി. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍, സൈദ് ഹുസൈന്‍ തങ്ങള്‍, കബീര്‍ അന്‍വരി, ഹംസ ഫൈസി, അന്‍വര്‍ ഫൈസി, ഹംസക്കുട്ടി അന്‍വരി, സൈദ് മുഹമദ് ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍, കെ. കമ്മു, സി.പി സൈതലവി, അലവി മാസ്റ്റര്‍, ശമീര്‍ മാസ്റ്റര്‍, സലീം കമാലി, ഹസൈനാര്‍ റഹ്മാനി, ബഷീര്‍ അസ്ഹരി സംസാരിച്ചു. ജന.സെക്രട്ടറി കെ.പി സൈനുല്‍ ആബിദ് ഫൈസി നാട്ടുകല്‍ സ്വാഗതവും ഹനീഫ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."