താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ വരുന്നില്ലെന്ന് ആക്ഷേപം
ഒറ്റപ്പാലം: താലൂക്ക് വികസന സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജന പ്രതിനിധികളുമെത്തുന്നില്ലെന്ന് ആക്ഷേപം. താലൂക്ക് വികസന സമിതിയില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് എത്തേണ്ടതെങ്കിലും ഒറ്റപ്പാലത്ത് നടക്കുന്ന വികസന സമിതി യോഗത്തില്‍ മറ്റു ജനപ്രതിനിധികള്‍ കുറവാണെന്നാണ് ആക്ഷേപം.
ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ നിയമസഭയായതിനാല്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവരും പങ്കെടുത്തിരുന്നില്ല. കൃഷി നാശം വരുത്തുന്ന പന്നി തുടങ്ങിയ വന്യ മ്യഗങ്ങള്ക്കെതിരേ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അഞ്ചു വര്‍ഷത്തെ അവധിക്ക് പോയതിനാല്‍ പകരം സംവിധാനം ഒരുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നഗരസഭ ചെയര്മാന് എം.എന്‍ നാരായണന് നമ്പൂതിരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."