പട്ടികജാതി വകുപ്പ് തുക നല്‍കിയില്ല; പണിതീരാതെ നാലായിരം വീടുകള്‍
ഒലവക്കോട്: ജില്ലയില്‍ ഐ.എ.വൈ. ഭവന നിര്‍മാണ പദ്ധതിയില്‍ ബി.പി.എല്‍ കുടുംബത്തിലെ പട്ടികജാതിക്കാരുടെ 4000 വീടുകളാണ് പാതിവഴിയില്‍ ഫണ്ടില്ലാതെ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി കെ. വാസുദേവന്‍ ആരോപിച്ചു. പട്ടികജാതിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 70,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപയും ജില്ലാ പഞ്ചായത്ത് 28,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 32,000 രൂപയും ഗ്രാമപഞ്ചായത്ത് 20,000 രൂപയും ഉള്‍പ്പടെ രണ്ട് ലക്ഷം രൂപയാണ് ലഭിച്ചത്.
പട്ടികജാതി ക്ഷേമവകുപ്പ് നല്‍കേണ്ട ഒരുലക്ഷം രൂപകൂടി അനുവദിച്ചു നല്കിയാല് മാത്രമേ വീടുകള്‍ പൂര്‍ത്തിയാവുകയുള്ളൂ. ഈ തുക ലഭിക്കുന്നതിനായി നിരവധി തവണ ഓഫളസിലെത്തിയിട്ടും നിരാശരായി മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി ക്ഷേമവകുപ്പ് തുക നല്‍കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പ്രസിഡന്റ് എം.സി. വേലായുധന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."