ദേശീയപാതയില്‍ വാഹനങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു
കുഴല്‍മന്ദം: പാലക്കാട് - തൃശൂര്‍ ദേശീയപാത വഴി കടന്നുപോകുന്ന വലുതും ചെറുതുമായ എല്ലാ വാഹനങ്ങളുടെയും കണക്കെടുപ്പ് തുടങ്ങി. ഇതിനായി ഓള് ഇന്ത്യാ ട്രാഫിക് സര്‍വേ ഓണ്‍ നാഷണല്‍ ഹൈവേ അതോറിറ്റി ദേശീയപാതയുടെ ഇരുവശങ്ങളിലുമായി ഇരട്ടക്കുളം ചീകോട്ടില് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പാതയില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് കാമറകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുമുലം ഇരുവശങ്ങളിലേക്കും കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യം കാമറയില്‍ പതിയും.
ഈ ദൃശ്യങ്ങള്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലുള്ള ഓഫിസുകളില്‍ ലഭ്യമാകും. ദേശീയപാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ശേഖരിക്കുന്നതിനായാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. താല്കാലികമായി സ്ഥാപിച്ച ഇവ പിന്നീട് സ്ഥിരസംവിധാനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇതോടുകൂടി ദേശീയപാതയില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും കഴിയുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."