കുട്ടികള്‍ക്ക് ലഹരി വില്പന: കര്‍ശന നടപടിയെന്ന് കലക്ടര്‍
പാലക്കാട്: കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്ക്കുന്നവര്ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ ഉപദേശക സമിതി യോഗത്തില്‍ ലൈംഗികാതിക്രമങ്ങളില്‍ ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാനാവുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കുട്ടികളെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് വകുപ്പിന് നിര്‍ദേശം നല്കി.
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയുവാന്‍ സ്കൂളുകളിലേക്ക് സര്‍ക്കുലര്‍ അയയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി.
റെയില്‍വേ സ്റ്റേഷനില്‍ വഴിതെറ്റിയെത്തുന്ന കുട്ടികളെ സംരക്ഷിക്കാനായി 24 മണിക്കൂറും ചൈല്ഡ്ലൈന് സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ധാരണയായി.
സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളെ സംബന്ധഘിച്ച വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."