ഗതാഗത ക്രമീകരണം പുനപ്പരിശോധിക്കണന്ന് താലൂക്ക് വികസന സമിതി
ചാവക്കാട്: നഗരത്തില്‍ ആരംഭിച്ച ഗതാഗത ക്രമീകരണം പുനപ്പരിശോധിക്കണന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഏഴുമുതല്‍ നഗരത്തില്‍ ആരംഭിച്ച പുതിയ ഗതാഗത പരിഷ്‌ക്കരണം പാടെ ഉപേക്ഷിച്ച് പഴയപടിയാക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നാണ് വിഷയം താലൂക്ക് വികസന സമിതിയില്‍ ചര്‍ച്ചക്ക് വന്നത്.
സമിതിയംഗം തോമസ് ചിറമ്മലാണ് വിഷയം അവതരിപ്പിച്ചത്. ഇപ്പോഴത്തെ ഗതാഗത പരിഷ്‌ക്കരണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ദുരിതമുണ്ടാക്കുന്നതാണെന്നും പരിഷ്‌ക്കരണം ഒഴിവാക്കി പഴയത് പോലെയാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഈ അഭിപ്രായത്തെ അംഗങ്ങളായ എം.കെ ഷ്‌സുദ്ധീന്‍, ലാസര്‍ പേരകം എന്നിവരും പിന്താങ്ങി.
എന്നാല്‍ പുതിയ പരിഷ്‌ക്കരണം നിലവില്‍ വന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ് ജനങ്ങള്‍ക്ക് സമാധാനപരമായി യാത്ര ചെയ്യാനാകുന്നുവെന്ന് അധ്യക്ഷത വഹിച്ച ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ബന്ധപ്പെട്ട സമിതിയുമായി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് അപാതകതള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ അവ്യക്തത ഒഴിവാക്കണമെന്ന് മന്ദലാംകുന്ന് മുഹമ്മദുണ്ണി ആവശ്യപ്പെട്ടു.
കഞ്ചാവ് മയക്കു മരുന്നു, നിരോധിത പുകയില എന്നിവയുമായി പിടികൂടുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതിനാലാണ് പ്രതികള്‍ വീണ്ടും ഇത്തരം വ്യാപാരങ്ങള്‍ക്ക് ശ്രമിക്കുന്നതെന്ന് തോമസ് ചിറയില്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കാനുള്ള വകുപ്പ് നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനക്കക്കടവ് കേന്ദ്രമായി മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകാര്‍ക്ക് ആവശ്യമായ ഡീസല്‍ ഹാര്‍ബറില്‍ തന്നെ ലഭ്യമാക്കാന്‍ മത്സ്യഫെഡ് മുന്‍കയ്യെടുത്ത് ഡീസല്‍ പമ്പ് ആരംഭിക്കണമെന്ന് എം.കെ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, താഹസില്‍ദാര്‍ എം.വി ഗിരീഷ്, ടി.ബി ഷാഹു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."