ഇടതുസര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തെ കുഴിച്ച് മൂടുന്നു: അനില്‍ അക്കര
വടക്കാഞ്ചേരി: ഇടതുസര്‍ക്കാര്‍ കേരളത്തിന്റെ വികസന മുരടിപ്പിന് നേതൃത്വം നല്‍കുകയും എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും തകര്‍ക്കുകയുമാണെന്ന് അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.
നിയമസഭാ കവാടത്തിന് മുന്നില്‍ എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരസമരത്തോട് പ്രകടിപ്പിക്കുന്ന നിഷേധാത്മക നിലപാട് ഇതാണ് വിളിച്ചോതുന്നതെന്നും ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന പിണറായി വിജയന് ഈ നിലപാട് തിരുത്തേണ്ടി വരുമെന്നും അനില്‍ കൂട്ടി ചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടും നിയമസഭ കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എം.എല്‍.എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി തലപ്പിള്ളി താലൂക്ക് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര. യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.എ സാബു അധ്യക്ഷനായി.
ഘടകകക്ഷി നേതാക്കളായ ഉമ്മര്‍ ചെറുവായില്‍, മനോജ് കടമ്പാട്ട്, കോണ്‍ഗ്രസ് നേതാക്കളായ കെ.അജിത്കുമാര്‍, ഷാഹിദ റഹ്മാന്‍, എന്‍.ആര്‍ സതീശന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജിജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍, സി.എ ശങ്കരന്‍ കുട്ടി, പി.വി നാരായണസ്വാമി, സിന്ധു സുബ്രഹ്മണ്യന്‍, ജയന്‍ മംഗലം, എന്‍.ആര്‍ രാധാകൃഷ്ണന്‍, കെ.ടി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."