വന്യജീവി വാരാഘോഷം ഇന്ന് മുതല്‍
തൃശൂര്‍: വന്യജീവി വാരാഘോഷത്തിനറെ ഭാഗമായി ഇന്ന് മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ഉപന്യാസം, പ്രസംഗം, ക്വിസ് മത്സരങ്ങള്‍, വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം, സമൂഹ ശുചീകരണം എന്നിവയാണ് വനം വകുപ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ഏഴിന് കാനാട്ടുകര പന്തളം ലൈനില്‍ നടക്കുന്ന സമൂഹ ശുചീകരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കേരള വര്‍മ്മ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുക.
ലളിതകലാ അക്കാദമിയില്‍ നടക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം ഇന്ന് രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ വിശിഷ്ടാതിഥിയായിരിക്കും. ഇന്നും നാളെയുമായി തൃശൂര്‍മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് ചിത്രരചന, ഉപന്യാസ, ക്വിസ്, പ്രസംഗ മത്സരങ്ങള്‍ നടക്കുക.
വിജയികള്‍ക്കുളള സമ്മാനദാനം നാളെ വൈകിട്ട് 4.30 ന് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ നിര്‍വ്വഹിക്കും.
അഡീഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എ. ജയദേവന്‍ സ്വാഗതവും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."