ഭൂതത്താന്‍കെട്ട്: സമാന്തര പാലം ഉദ്ഘാടനം ചെയ്തു
കോതമംഗലം: ഭൂതത്താന്‍കെട്ട് ബാരേജിന് സമാന്തരമായി പണിയുന്ന പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിച്ചു . ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിയാര്‍വാലി, ഇടമലയാര്‍ ജലസേചന പദ്ധതികളുടെ ജലസംഭരണിയാണ് ഭൂതത്താന്‍കെട്ട് ബാരേജ്. 1956ല്‍ ആരംഭിച്ച് 1964ലാണ് ബാരേജിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
ഡാമുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബാരേജിന്റെ നവീകരണ പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുന്നണ്ട് . കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. ജോയ്‌സ് ജോര്‍ജ്ജ് എം പി മുഖ്യപ്രഭാഷണം നടത്തി.
മുന്‍ എം.എല്‍.എ ടി.യു കുരുവിള, റഷീദ സലിം, ജെയ്‌സണ്‍ ഡാനിയേല്‍, വിജയമ്മ ഗോപി , എം.എം അബ്ദുള്‍കരിം, സണ്ണി പൗലോസ്, ബിജു പി നായര്‍, എം.വി കുര്യാക്കോസ്, നോബിള്‍ ജോസഫ്, സീതി മുഹമ്മദ്, ബ്രിസ്റ്റോ ജോസഫ് , ജോയി കൗങ്ങുംപിള്ളി, ജോസ് കുര്യന്‍, ബിജു പി.കെ , സി.എ വിമല എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."