രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
മട്ടാഞ്ചേരി: എക്‌സൈസ് വകുപ്പും പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡില്‍ രണ്ടു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം ജില്ലാ അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായാണ് പശ്ചിമകൊച്ചിയില്‍ റെയ്ഡ് നടത്തിയത്.
മട്ടാഞ്ചേരി, പള്ളുരുത്തി, ഐലന്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. റെയ്ഡില്‍ ആയിരത്തില്‍പരം പായ്കറ്റ് ഹാന്‍സും 15 കി ഗ്രാം മറ്റു നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി. സി.ഓ .പി .റ്റി.എ ആക്ട് പ്രകാരം കേസ്സെടുക്കുകയും മറ്റ് ആറുകേസ്സുകളില്‍ പിഴയടപ്പിക്കുകയും ചെയ്തു.വിദ്യാലയങ്ങളുടെ പരിസരത്ത് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഉല്‍പന്നങ്ങളാണ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും പ്രായ പൂര്‍ത്തിയാകാത്തവര്‍ക്കും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നിയമാനുസൃതം പ്രദര്‍ശിപ്പിക്കേണ്ട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത കടകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു
റെയ്ഡിന് അസി. എക്‌സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത്ത്, ജില്ലാ ഹെല്‍ത്ത് ഓഫിസ്സര്‍ പി.എന്‍.ശ്രീനിവാസന്‍ ,കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ജോര്‍ജ്ജ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സജീവ്കുമാര്‍, മട്ടാഞ്ചേരി റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."