സ്വാശ്രയ പ്രശ്നം: പ്രക്ഷോഭം ശക്തമാക്കുമെന്ന് പി.പി തങ്കച്ചന്
പെരുമ്പാവൂര്‍: സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് നിയമസഭാ കവാടത്തില്‍ നിരാഹാരമിരിക്കുന്ന എം.എല്‍.എമാരേയും യു.ഡി.എഫ് ജനപ്രതിനിധികളേയും വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വരുംനാളുകളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കുറുപ്പംപടിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് ജില്ലാതല ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ എം.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്, ഇ.എസ് സൈനുദ്ദീന്‍, എം.എസ് ഇബ്രാഹീം, സുബൈര്‍ ഓണംമ്പിള്ളി, ഷിബു മീരാന്‍, ബഷീര്‍ ഒന്നാംമൈല്‍, സഗീര്‍ ഓടയ്ക്കാലി, മനോജ് മൂത്തേടന്, തോമസ്.പി.കുരുവിള, ഡാനിയേല്‍ മാസ്റ്റര്‍, എം.എം അവറാന്, വി.എം ഹംസ, ബേസില്‍ പോള്‍, പോള്‍ ഉതുപ്പ്, റ്റി.ജി സുനില്‍, ബാബു ജോണ്‍, എന്‍.എ റഹീം, ബിന്ദു ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."