എം.എല്‍.എ ഓഫിസ് ആക്രമണം: കുറ്റക്കാര്‍ക്കെതിരേ
നടപടിയെടുക്കണമെന്ന് യു.ഡി.എഫ്കളമശേരി: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ ഓഫിസില്‍ അതിക്രമിച്ചു കടന്ന് പ്രവര്‍ത്തനം തടസപ്പെടുത്തിയവരേ അറസ്റ്റ് ചെയ്യണമെന്നാവശൃപ്പെട്ട് യു.ഡി.എഫ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
മാര്‍ച്ച് പൊലിസ് സ്റ്റേഷനു മുന്നില്‍ തടത്തതിനെ തുടര്‍ന്ന് സമരക്കാര്‍ മുദ്രവാക്യം വിളികളുമായി സ്റ്റേഷന് പരിസരത്ത് കുത്തിയിരുന്നു. പിന്നിട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ജയകൃഷണനുമായി യു.ഡി.എഫ് നേതാക്കളായ പി.എം വീരാകുട്ടി, ടി.എം അബാസ്, എ.കെ ബഷീര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഡി.വൈ.എഫ്.ഐ കാര്‍ക്ക് ഗേറ്റ് തുറന്ന് കൊടുത്ത പൊലിസ് സബ് ഇന്സ്പക്ടര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി അഷറഫ് മൂപ്പന് കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."