അഞ്ചു വര്‍ഷം കൊണ്ട് മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെളളം എത്തിക്കും: മന്ത്രി
മൂവാറ്റുപുഴ: അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ശുദ്ധമായ കുടി വെളളം ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
കേരള കര്‍ഷക സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തോടനുബന്ധിച്ചുളള ജലസുരക്ഷ, പരിസ്ഥിതി എന്ന വിഷയത്തെകുറിച്ചുളള സെമിനാര്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ജലവിഭവ വകുപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെളളം എത്തിക്കുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുളളത്.
കേന്ദ്ര സര്‍ക്കാര്‍ കുടിവെളള പദ്ധതികള്‍ക്കുളള മുന്‍ഗണന ഇല്ലാതാക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കുടിവെളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ.എന്‍. ജയപ്രകാശ് സ്വാഗതം പറഞ്ഞു. സെമിനാറിന്റെ രേഖ ജോയ്‌സ് ജോര്‍ജ്ജ് എം.പി.എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു.മൂവാറ്രുപുഴയാര്‍ ജലസുരക്ഷ, പരിസ്ഥിതി എന്ന വിഷയം അഡ്വ . വി.എം. സുനില്‍ അവതരിപ്പിച്ചു.
കര്‍ഷക സംഘം ജില്ല പ്രസിഡന്റ് അഡ്വ. പി.എം, ഇസ്മായില്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍, മുന്‍ എം.എല്‍.എ ബാബുപോള്‍, എം.ആര്‍. പ്രഭാകരന്‍, കെ.പി. രാമചന്ദ്രന്‍, ഡോ. എം.സി. ജോര്‍ജ്ജ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷാജു തോമസ്, നഗരസഭ ,ചെയര്‍പേഴ്‌സണ്‍ ഉഷശശിധരന്‍ , പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."