HOME
DETAILS
MAL
ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് അടിയൊഴുക്ക് ശക്തം: അപകടമേഖലയില്‍ ചുവന്ന കൊടി സ്ഥാപിച്ചു
backup
October 02 2016 | 02:10 AM
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കടല്‍ തീരത്ത് അടി ഒഴുക്ക് ശക്തമായതോടെ സുരക്ഷ നടപടികളുടെ ഭാഗമായി ചുവന്ന കൊടിനാട്ടി. ലൈഫ് ഗാര്‍ഡുകളും സുരക്ഷാ നടപടികള്‍ ശക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൗത്ത് ബീച്ചില്‍ ദ്രോണാചാര്യയോട് ചേര്‍ന്നുള ഭാഗത്ത് ശക്തമായ അടി ഒഴുക്ക് അനുഭവപെടുന്നതായി ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.കുട്ടികള്‍ ഉള്‍പ്പെടെ പ്രതിദിനം നൂറുകണക്കിനാളുകളാണ് ഫോര്ട്ടുകൊച്ചികടപ്പുറത്ത് കുളിക്കാനെത്തുന്നത്. ഞായറാഴ്ചകളില്‍ കടല്‍ സ്നാനത്തിനെത്തുന്നവരുടെ എണ്ണം കൂടും. അടി ഒഴുക്ക് അറിയാതെ അപകടത്തില്പെടാതിരിക്കാനായാണ് മേഖലയില്‍ ചുവന്ന കൊടി സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരെ കൂടാതെ സഞ്ചാരത്തിനെത്തുന്നവരും കടപ്പുറത്ത് കുളിക്കാനിറങ്ങാറുണ്ട്. ഒരാഴ്ചയോളം ഈ പ്രതിഭാസം നിലനില്‍ക്കുമെന്നാണ് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."