എക്‌സൈസ് ലഹരിവിരുദ്ധ റാലി ഇന്ന്; ജില്ലാതല ക്വിസ് മത്സരം ഏഴിന്
ആലപ്പുഴ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആലപ്പുഴ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബിന്റെയും ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിന്റെയും ആലപ്പുഴ യുണൈറ്റഡ് ക്ലബിന്റെയും സഹകരണത്തോടെ ഇന്ന് വിവിധ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് കളക്‌ട്രേറ്റിലെ ഗാന്ധി സ്മ്യതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ബൈക്ക്‌സൈക്കിള്‍ റാലി എ.എം. ആരിഫ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും. ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റാന്‍ഡ് വഴി നഗരം ചുറ്റി ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് അങ്കണത്തില്‍ എത്തി ലഹരി വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് റാലി സമാപിക്കും. ഒക്‌ടോബര്‍ ഏഴിന് രാവിലെ 10ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ആലപ്പുഴ എക്‌സൈസ് ഡിവിഷന്റെ പരിധിയിലെ സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി റേഞ്ച് തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കായാണ് ക്വിസ് മത്സരം. വിജയികള്‍ക്ക് 5,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."