ദേവസ്വം വക സ്ഥലം റോഡിനായി വിട്ടു നല്‍കുന്നില്ലെന്ന് പരാതി
പൂച്ചാക്കല്‍: ദേവസ്വം വക സ്ഥലം റോഡിനായി വിട്ടു നല്‍കുന്നില്ലെന്ന് പരാതി. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക്.അരൂക്കുറ്റി പഞ്ചായത്തിലെ മാത്താനം കിടേശ്ശേരി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാര്‍ സമര രംഗത്ത് എത്തിയത്.
മാത്താനം കവലയില്‍ നിന്നും ഹിദായത്തില്‍ ചെന്ന് അവസാനിക്കുന്ന റോഡ് 250 മീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്.മാത്താനം കവലയില്‍ നിന്ന് നല്പ്പത്തിയൊന്ന് മീറ്റര്‍ സര്‍ക്കാര്‍ പുറമ്പോക്കാണ്. ഇതില്‍ മുപ്പത്തിയെട്ട് മീറ്റര്‍ ദേവസ്വത്തിന്റേതാണ്.
ബാക്കിയുള്ള സ്ഥല ഉടമകള്‍ അനുമതി തരുവാന്‍ തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.മഴപെയ്താല്‍ പ്രദേശം വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുകയാണ്.ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും ഏറെ പ്രയാസത്തിലാണ്.റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കായല്മാര്ഗ്ഗമാണ് പ്രദേശവാസികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. വഞ്ചിയില്‍ സഞ്ചരിച്ച അരൂക്കുറ്റി സ്വദേശികളായ ശ്യാംലാലും ഭാര്യാസഹോദരനും വഞ്ചി മുങ്ങി മരണമടഞ്ഞിരുന്നു.
അടിയന്തിരമായി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും ധര്‍ണ്ണയും ഇന്ന് നടത്തുമെന്ന് അക്ഷന്കൗണ്സില് രക്ഷാധികാരി പി.എസ്. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."