HOME
DETAILS
MAL
ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
backup
October 02 2016 | 16:10 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജയലളിത ചികിത്സയിലുള്ള അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണു വിവരമുള്ളത്.
കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം യു.കെയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ലി അവരെ പരിശോധിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം 22നാണു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."