വയനാട്ടിലെ കര്‍ഷകരെ ഇടതു സര്‍ക്കാര്‍ വഞ്ചിച്ചു: കോണ്‍ഗ്രസ്
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരെ ഇടതുപക്ഷ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു. ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തിയിട്ടും യാതൊരുവിധ ആശ്വാസ നടപടികളും പ്രഖ്യാപിക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ വയനാട്ടിലെ കര്‍ഷകരെ വഞ്ചിക്കുകയാണ്. റബ്ബര്‍ കര്‍ഷകര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സബ്‌സിഡി ഈ സര്‍ക്കാര്‍ പിന്‍വലിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്കും സബ്‌സിഡിക്ക് അര്‍ഹത ഉണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം അത് ഒരു ഹെക്ടറായി ചുരുക്കി. വരള്‍ച്ച നേരിടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ച് നില്‍ക്കുകയാണ്. ഇത്തരത്തില്‍ വയനാട്ടിലെ കര്‍ഷകരെ വീണ്ടും ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടുന്ന സര്‍ക്കാരിനെതിരേ ജില്ലയില്‍ നിന്നും വലിയ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്ന് വന്നാല്‍ കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കശ്മിരില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും അന്തരിച്ച കോണ്‍ഗ്രസ്സ് നേതാക്കന്‍മാരായ എ. മാധവന്‍ മാസ്റ്റര്‍, ടി.ആര്‍ പീതാംബരന്‍ എന്നിവര്‍ക്കും യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് അധ്യക്ഷനായി. എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, പി.കെ ജയലക്ഷ്മി, സി.പി വര്‍ഗ്ഗീസ്, ടി. ഉഷാകുമാരി, ഒ.വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍, എം.എ ജോസഫ്, എന്‍.എം വിജയന്‍, നജീബ് കരണി, ബിനു തോമസ്, നിസി അഹമ്മദ്, ശോഭനകുമാരി, എന്‍.യു ഉലഹന്നാന്‍, ഡി.പി രാജശേഖരന്‍, പി.കെ കുഞ്ഞുമൊയ്തീന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, കെ.കെ വിശ്വനാഥന്‍, എടയ്ക്കല്‍ മോഹനന്‍, എന്‍.സി കൃഷ്ണകുമാര്‍, കമ്മന മോഹനന്‍, എക്കണ്ടി മൊയ്തൂട്ടി, ഒ.ആര്‍ രഘു, ചിന്നമ്മ ജോസ്, കുറ്റിയോട്ടില്‍ അച്ചപ്പന്‍, ടി.ജെ ജോസഫ്, രമേശന്‍ കെ.എന്‍, മാണി ഫ്രാന്‍സീസ്, പി.പി ആലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."