ഗൂഡല്ലൂര്‍ മേഖലയിലെ കാലപ്പഴക്കം ചെന്ന ബസുകള്‍ ദുരിതം വിതയ്ക്കുന്നു
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ സര്‍വിസ് നടത്തുന്ന കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റണമെന്നാവശ്യം ശക്തമായി. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് പാട്ടവയല്‍, ചേരമ്പാടി, പന്തല്ലൂര്‍, താളൂര്‍, വൈത്തിരി, അയ്യംകൊല്ലി ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് പഴക്കം ചെന്നത്. പല ബസുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോയമ്പത്തൂര്‍, ഈറോഡ്, തിരിപ്പൂര്‍, സേലം, മധുര ഭാഗങ്ങളില്‍ സര്‍വിസ് നടത്തി തളര്‍ന്ന ബസുകളാണ് ഈ മേഖലയില്‍ സര്‍വിസ് നടത്തുന്നത്. ജനല്‍ ഗ്ലാസ് പോലുമില്ലാത്ത ബസുകളുമുണ്ട്. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന ബസുകളാണ് അധികവും. ചവിട്ടുപടി തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിരവധി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
തുരുമ്പെടുത്ത് നശിക്കാറായിട്ടും വര്‍ഷത്തില്‍ ഒരിക്കല്‍ പുതിയ പെയിന്റ് അടിച്ച് വീണ്ടും ഇതേ ബസുകള്‍ നിരത്തിലിറക്കുകയാണ് അധികൃതര്‍. മലയോര മേഖലയായ പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന നീലഗിരിയോട് പൊതുവെ സര്‍ക്കാരിന് അവഗണനയാണ്. പല റൂട്ടുകളിലും ട്രാന്‍സ്‌പോര്‍ട്ടിന് തരക്കേടില്ലാത്ത കലക്ഷനാണ് ലഭിക്കുന്നത്. പാതിവഴിയില്‍ ബസ് കേടാകുന്നത് ഇവിടെ നിത്യസംഭവമാണ്.
പല യാത്രക്കാരും ലക്ഷ്യത്തിലെത്താനാകാതെ പ്രയാസപ്പെടുകയാണ് പയപ്പോഴും. എന്‍ജിന്‍ കണ്ടീഷന്‍ പോലും ചില ബസുകള്‍ക്ക് ഇല്ല. ഡിപ്പോയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് എടുക്കുന്ന ബസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് യാതൊരുവിധ ഉറപ്പുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ മേഖലയിലാണെങ്കില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നുമില്ല. ടാക്‌സി ജീപ്പുകളും മറ്റും അമിത ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതും. ഇക്കാരണത്താല്‍ കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയ ബസുകള്‍ മേഖയില്‍ അനുവദിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."