അനധികൃത കൈയേറ്റം; പഞ്ചായത്ത് നടപടി തുടങ്ങി
മേപ്പാടി: പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വന്‍ തോതില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി കണ്ടെത്തിയിരുന്നു. ഇത് ഒഴിപ്പിച്ചെടുക്കുന്നതിനാണ് നടപടി തുടങ്ങിയത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഭൂമിയും റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ അളന്ന് തിട്ടപ്പെടുത്തി. ഇതിനാലാണ് കയ്യേറ്റം വ്യക്തമായത്. ചില സ്ഥലങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ട്. കൈയേറ്റക്കാര്‍ക്ക് സ്വയം ഒഴിഞ്ഞ് പോകാന്‍ നോട്ടിസ് നല്‍കുകയും തുടര്‍ന്നും ഒഴിയാത്തവരെ പൊലിസ് സഹായത്തോടെ ഒഴുപ്പിച്ചെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു.
പഴയ മത്സ്യ മാര്‍ക്കറ്റ്, ക്ലബ് പരിസരം, കെ.ബി റോഡിലെ ബസ് സ്റ്റോപ്പ് പരിസരം, കുന്നംമ്പറ്റയിലെ പഞ്ചായത്ത് ഭൂമി തുടങ്ങിയ സ്ഥലങ്ങളിലാണ് കൈയേറ്റം കണ്ടെത്തിയത്. കോട്ടപ്പടി വില്ലേജ് ഓഫിസര്‍ ഗിരിഷ് കുമാര്‍, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് സുനില്‍ എന്നിവര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."