ചര്‍മരോഗ നിര്‍ണയ പരിശോധനയുമായി ആരോഗ്യവകുപ്പ്
കാട്ടിക്കുളം: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പൊരുന്നന്നൂര്‍, മീനങ്ങാടി, തരിയോട് ബ്ലോക്കുകളിലെ സ്കൂളുകളിലും അംഗന്‍വാടികളിലും പഠിക്കുന്ന മൂന്നു മുതല്‍ 17 വയസ്സ് വരെയുളള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക ചര്‍മരോഗ നിര്‍ണയ പരിശോധനാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഡെയ്സി ജോസഫ് അധ്യക്ഷയായ ചടങ്ങ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ് കെ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയേഷ് പി മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് ബി ആരോഗ്യസന്ദേശം നല്കി. പി.ടി.എ പ്രസിഡന്റ് പി.ആര് ഷിബു, ഡോ. കെ.എസ് അജയന്, ബിജു ഒ.കെ, ഡോ. അജിത്ത്, എം.പി മുരളീധരന്, അനീഷ് മാസ്റ്റര്‍, ജോസഫ് കെ.എം, എന്‍.എന്‍ രവീന്ദ്രന്, അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ സി.സി ബാലന് , ഹംസ ഇസ്മാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."