'അറിയപ്പെടാത്ത ഗാന്ധി' പ്രഭാഷണം ഇന്ന്
കല്‍പ്പറ്റ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഇന്ന് തുടങ്ങും. മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചക്ക് 2.30ന് 'അറിയപ്പെടാത്ത മഹാത്മജി' എന്ന വിഷയത്തില്‍ മുന്‍ വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണന്‍ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ മുട്ടില്‍ അങ്ങാടി വരെയുള്ള റോഡ് ശുചീകരിക്കും. മഹാമഹാത്മഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ കോര്‍ത്തിണക്കിയ ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
അഞ്ചിന് രാവിലെ 11ന് കലക്ടറേറ്റില്‍ നടക്കുന്ന ജില്ലയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പെയിന്റിങ് മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസ മത്സരം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള പ്രസംഗ മത്സരം എന്നിവയിലേക്ക് മത്സരാര്‍ഥികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04936 202529.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."