HOME
DETAILS

കലങ്ങിമറിഞ്ഞ് സിന്ധുനദീജലം

  
backup
October 02 2016 | 18:10 PM

%e0%b4%95%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%a6%e0%b5%80

സിന്ധുനദീജലം പ്രക്ഷുബ്ധമാണ്. സംസ്‌കാരങ്ങള്‍ പരിപോഷിപ്പിക്കുന്ന ജലമേഖലയിലുണ്ടാവുന്ന മാറ്റങ്ങളും അവസ്ഥാന്തരങ്ങളും ജീവനുനേരേയുള്ള ആക്രോശങ്ങളാവുകയാണ്. ഇന്ത്യാ പാക് ബന്ധത്തില്‍ സിന്ധൂനദീജല കരാറിനു പ്രമുഖസ്ഥാനമാണുള്ളത്.
1960 സെപ്റ്റംബര്‍ 19നാണ് കരാര്‍ നിലവില്‍വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാക് പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനുമാണ് ഈ സൗഹൃദകരാറില്‍ ഒപ്പിട്ടത്. ഇന്നത്തെ ലോകബാങ്കിന്റെ പൂര്‍വരൂപമായ അന്താരാഷ്ട്ര ബാങ്ക്  ഈ ഉടമ്പടിക്കു കാര്‍മികത്വം വഹിച്ചു.
സിന്ധൂനദീജല കരാറെന്നാണ് അറിയപ്പെടുന്നതെങ്കിലും സിന്ധുവും, ചെനാബും, ഝലവും ഉള്‍പ്പെടുന്ന മൂന്നു പശ്ചിമ നദികളും സത്‌ലജ്, ബീസ്, രവി തുടങ്ങി മൂന്നു പൂര്‍വനദികളുമുള്‍പ്പെടുന്നതാണ് ഈ കരാര്‍. സിന്ധുനദിയുടെ ഉത്ഭവം ചൈനയിലെ മലനിരകളിലാണ്. ഇന്ത്യയിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനില്‍ പ്രവേശിച്ചു കറാച്ചിക്കു തെക്ക് അറബിക്കടലില്‍ ചേരുന്നു.

കരാര്‍ വ്യവസ്ഥയും ചരിത്രവും

പഞ്ചാബിലൂടെ ഒഴുകി പാകിസ്താനിലെത്തുന്ന പൂര്‍വനദികളുടെയും അവയുടെ പോഷക നദികളുടെയും പൂര്‍ണാവകാശം ഇന്ത്യയ്ക്കാണെന്നു കരാര്‍ വ്യവസ്ഥചെയ്യുന്നു. അതുപോലെ കശ്മിരിലൂടെ ഒഴുകി പാകിസ്താനിലെത്തുന്ന പശ്ചിമനദികളുടെമേലുള്ള അവകാശം പാകിസ്താനില്‍ നിക്ഷിപ്തമാണ്.
വിഭജനത്തിനുപിന്നാലെയാണു നദീജലം പങ്കുവയ്ക്കാന്‍ പാകിസ്താനും ഇന്ത്യയുമായി ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയത്. 1948 മേയ് അഞ്ചിന് പാകിസ്താന് ഇന്ത്യ ആവശ്യമായത്ര ജലം നല്‍കണമെന്നും പകരം പാകിസ്താന്‍ അതിനനുസരിച്ചുള്ള പണം നല്‍കണമെന്നും താല്‍ക്കാലിക വ്യവസ്ഥയുണ്ടാക്കിയിരുന്നു. പാകിസ്താനു ജലം ലഭ്യമാക്കാന്‍വേണ്ടിയുള്ള സത്വരസൃഷ്ടിയായിരുന്നു ഈ വ്യവസ്ഥ.
ഈ വ്യവസ്ഥ പലപ്പോഴും പ്രതിസന്ധികളുണ്ടാക്കിയതിനെ തുടര്‍ന്നു കൂടുതല്‍ ഫലപ്രദമായ ഒരു നീക്കുപോക്കുണ്ടാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചു. 1951 ല്‍ ടെന്നസി വാലി അതോറിറ്റിയുടെ മുന്‍ചെയര്‍മാന്‍ ഡേവിഡ് ലിലിയന്‍താലും യു.എന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാനും പ്രദേശം സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് ആവശ്യമാണെന്നു വിലയിരുത്തുകയും ചെയ്തു.
കശ്മിര്‍ പ്രശ്‌നത്തിനും ഇതുവഴി പരിഹാരം കാണാമെന്നും കരുതി. അന്നത്തെ ലോകബാങ്ക് പ്രസിഡന്റ് യൂജിന്‍ ആര്‍ ബ്ലാക്ക് നദീജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഉടമ്പടി ഉണ്ടാക്കി.
1954 മുതല്‍ ഇരുരാജ്യങ്ങളും ഈ വിഷയത്തില്‍ ആറുവര്‍ഷം ചര്‍ച്ചകള്‍ നടത്തി. ഇതുവഴി ഒരു കമ്മിഷന്‍ രൂപീകൃതമായി. സിന്ധൂനദീജലവുമായി ബന്ധപ്പെട്ട് വരുംകാലത്തു തര്‍ക്കമുണ്ടാകാത്ത തരത്തില്‍ വ്യവസ്ഥയുണ്ടാക്കി. ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ഈ കമ്മിഷന്‍ തര്‍ക്കപരിഹാരം നിര്‍ദേശിച്ചു ശക്തമായ സാന്നിധ്യമായി. നിലവില്‍ തര്‍ക്കസാധ്യതകള്‍ മുന്നില്‍ക്കണ്ടു സ്ഥലസന്ദര്‍ശനം നടത്തി വിവരങ്ങള്‍ കൈമാറി പരിഹാരം നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമാണു കമ്മിഷന്‍ നടത്തിവരുന്നത്.
രാജ്യങ്ങള്‍തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സുസമ്മതനായ മധ്യസ്ഥന് ഇടപെടാനും വ്യവസ്ഥയുണ്ട്. കരാറിനേക്കാള്‍ അതിലുള്ള വിശ്വാസ്യതയ്ക്ക് ഇരുരാജ്യങ്ങളും വളരെ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ കരാര്‍ വ്യവസ്ഥകളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഇരുരാജ്യങ്ങളും നിര്‍ദേശിക്കുകയോ ആവശ്യപ്പെടുകയോ അവകാശപ്പെടുകയോ ചെയ്തിട്ടുമില്ല.
ഈ കരാറിന്റെ 12ാമതു ചേര്‍ത്തിരിക്കുന്ന നിബന്ധനപ്രകാരം സിന്ധുനദീജല കരാറില്‍ ഇരുഭാഗത്തിന്റെയും സമ്മതത്തോടെ മാറ്റങ്ങള്‍ വരുത്താവുന്നതാണെന്നു വ്യവസ്ഥ ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ഏകപക്ഷീയമാണെന്നു പാകിസ്താനു സ്ഥാപിച്ചെടുക്കാന്‍ വിഷമമുണ്ടാകില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജമ്മുകശ്മിരും സിന്ധുനദീജല കരാറും

ജമ്മുകശ്മിരില്‍ കൂടി ഒഴുകുന്ന നദികള്‍ ആ സംസ്ഥാനത്തിന് ഗുണകരമായില്ല. കാരണം സിന്ധു, ഝലം, ചെനാബ് എന്നീ നദികളുടെ അവകാശം പാകിസ്താനു കരാര്‍ പ്രകാരം നല്‍കിയിരുന്നു. 2007ല്‍ കേന്ദ്ര ജലമന്ത്രാലയം നടത്തിയ പരിശോധനയില്‍ കശ്മിരില്‍ നാലേകാല്‍ ലക്ഷം ഏക്കര്‍ കൃഷിസ്ഥലം ജലസേചനം നടത്താമെന്നു മനസിലാക്കിയിരുന്നു.
ജമ്മുകശ്മിരില്‍ ആറുലക്ഷം ഏക്കര്‍ കൃഷിയോഗ്യമാണെങ്കിലും സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമാകുമ്പോഴും ജലസേചനം നടത്താനായത് ഒന്നര ലക്ഷം ഏക്കറില്‍ മാത്രം. ജലവൈദ്യുതി പദ്ധതികളിലൂടെ ഇരുപതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നിരിക്കേ കേവലം 2500 മെഗാവാട്ട് വൈദ്യുതി മാത്രമാണു നമുക്ക് ഉല്‍പ്പാദിപ്പിക്കാനായത്.
കരാര്‍പ്രകാരം ഈ മൂന്നുനദികളും ഇന്ത്യയുടെ കാര്‍ഷിക, വൈദ്യുതി ആവശ്യങ്ങള്‍ക്കനുയോജ്യമായി ഉപയോഗിക്കുന്നതിനു സാധ്യമല്ലാതായി. ഇവയില്‍ അണക്കെട്ടുകള്‍ പണിയാനും സാധിക്കുമായിരുന്നില്ല. എന്നാല്‍, കരാറില്‍നിന്നും പിന്‍മാറുന്നത് ഇന്ത്യയുടെ ഊര്‍ജസ്രോതസ് വര്‍ദ്ധിപ്പിക്കുകയും കാര്‍ഷികവൃത്തിയിലുള്ള കശ്മിര്‍ ജനതയെ പരിപോഷിപ്പിക്കുകയും ചെയ്യും. കരാര്‍ ഇരുരാജ്യത്തിനും ഗുണകരമായിരുന്നെങ്കിലും കശ്മിര്‍ ജനതയ്ക്ക് അതു ദോഷകരമായിരുന്നെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറയാന്‍ കാരണവുമിതാണ്.

പാകിസ്താനു ദോഷം

ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുന്ന ഇന്ത്യ ഫലത്തില്‍ പാകിസ്താന് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഈ നദികളില്‍ അണക്കെട്ടുകള്‍ പണിയാനും ജലവൈദ്യുതി പദ്ധിതകള്‍ ആരംഭിക്കാനും കാര്‍ഷികമേഖലയ്ക്ക് അനുയോജ്യമായി കനാലുകളുണ്ടാക്കി വെള്ളം കൊണ്ടുപോകാനും ഇന്ത്യക്കു കഴിയും.
ഇത് ഈ നദികളിലെ വെള്ളത്തിന്റെ ഒഴുക്കിനെയും അളവിനെയും ബാധിക്കും. പാക് പഞ്ചാബ് ഫലഭൂയിഷ്ടമാകാന്‍ കാരണം സിന്ധുവിലെ ജലമാണ്.
കരാറിലുള്‍പ്പെട്ട നദികളെല്ലാം ഇന്ത്യയിലൂടെ ഒഴുകിയാണു പാകിസ്താനിലെത്തുന്നതെന്നിരിക്കേ പിന്‍മാറ്റത്തിലൂടെ അതിനു തടയിടാന്‍ ഇന്ത്യക്കു കഴിയും. ഇതു പാകിസ്താനിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. കാര്‍ഷികമേഖല തകരും.
കുടിവെള്ളസ്രോതസുകള്‍ക്കു മങ്ങലേല്‍ക്കും. ഇതു പാകിസ്താനുമറിയാം. അതാണ് ഇന്ത്യ കരാറില്‍നിന്നു പിന്മാറിയതോടെ പാകിസ്താന്‍ ലോകബാങ്കിനെയും മറ്റും സമീപിച്ചിരിക്കുന്നത്. പിന്‍മാറ്റം യുദ്ധസമാനമാണെന്നു പാകിസ്താന്‍ പറയാനും ഇതാണുകാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago