ഗാന്ധി സ്മൃതിയുണര്‍ത്തി ജയന്തി ദിനാചരണം
കല്‍പ്പറ്റ: പ്രധാനമന്ത്രിയും ആര്‍.എസ്.എസും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ തമസ്‌കരിച്ച് കൊണ്ട് മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ അഖണ്ടതയ്ക്കും സാഹോദര്യത്തിനും വലിയ പോറലാണ് ഉണ്ടാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫിസില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിവിന് വിപരീതമായി സംസ്ഥാനസര്‍ക്കാരും ഗാന്ധിജിയെ വിസ്മരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത് കൊണ്ടാണ് ഗാന്ധിജയന്തി വാരാഘോഷം പോലും ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എ ജോസഫ്, ടി.ജെ ഐസക്ക്, എം.എം രമേശന്‍ മാസ്റ്റര്‍, വിജയമ്മ ടീച്ചര്‍, ബിനു തോമസ്, സി ജയപ്രസാദ്, പി.പി ആലി, കെ.കെ രാജേന്ദ്രന്‍, സോജന്‍ വടുവന്‍ചാല്‍, നൗഷാദ് വി, സാലി റാട്ടക്കൊല്ലി, ഷിഹാബ് കാച്ചാസ്, ജിന്‍സണ്‍ പുളിയാര്‍മല സംസാരിച്ചു.
കല്‍പ്പറ്റ: ഗാന്ധിജിയുടെ 147-ാമത് ജന്‍മദിനം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ആചരിച്ചു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ഗിരീഷ് കല്‍പ്പറ്റ, എം.എം രമേശന്‍ മാസ്റ്റര്‍, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, എസ്. മണി, സാലി റാട്ടക്കൊല്ലി, സലീം കാരാടന്‍, പി.കെ സുരേഷ്, വി.പി ശോശാമ്മ, പി. ആയിഷ, ശശിധരന്‍ മാസ്റ്റര്‍, പി.ആര്‍ ബിജു, ജല്‍ത്രൂത് ചാക്കോ, കെ. അജിത, ശിഹാബ് കാച്ചാസ്, കെ. മഹേഷ്, മുഹമ്മദ് അജ്മല്‍, കല്യാണി രാഘവന്‍, കെ.പി സലീം, എം.ജി സുനില്‍കുമാര്‍ സംസാരിച്ചു.
പൊഴുതന: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് അച്ചൂര്‍ യൂത്ത് കോണ്‍ഗ്രസ് മേഘല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി ഏരിയ സെക്രട്ടറി ശശി അച്ചൂര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഗുപ്ത അധ്യക്ഷനായി. സജ്മല്‍, ടി. ഷറഫലി, ജഷീര്‍ കടവത്ത്, സാജന്‍, മാനുപ്പ, ഉനൈസ്, കുഞ്ഞാവ, ഇക്ബാല്‍, സമദ്, ഇല്ലിക്കല്‍ മുനീര്‍, അസിഫ് സംസാരിച്ചു.
കല്‍പ്പറ്റ: ഗാന്ധിജയന്തി ആചരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. എം.എ ജോസഫ്, ടി.ജെ ഐസക്ക്, എം.എം രമേശന്‍ മാസ്റ്റര്‍, വിജയമ്മ ടീച്ചര്‍, ബിനു തോമസ്, സി. ജയപ്രസാദ്, പി.പി ആലി, കെ.കെ രാജേന്ദ്രന്‍, സോജന്‍ വടുവന്‍ചാല്‍, നൗഷാദ്, സാലി റാട്ടക്കൊല്ലി, ഷിഹാബ് കാച്ചാസ്, ജിന്‍സ പുളിയാര്‍മല സംസാരിച്ചു.
മേപ്പാടി: കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ബി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.പി ഹൈദര്‍ അലി, ജയേഷ് കോട്ടനാട്, റഫീഖ് പൂത്തകൊല്ലി, സജിത്ത് നെല്ലിമുണ്ട, എന്‍.കെ മജീദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."