ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
മലപ്പുറം: ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചും ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും ലഹരിക്കെതിരേ കൂട്ടയോട്ടം കുട്ടികള്‍ക്ക് വിവിധമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചും ഒരാഴ്ച നീളുന്ന ഗാന്ധിജയന്തിവാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ തിരുനാവായ നാവാമുകുന്ദ ഹൈസ്‌കൂളില്‍ നിന്ന് കുട്ടികളും ജനപ്രതിനിധികളും പങ്കെടുത്ത വിളംബരയാത്ര നടത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാതല ഉദ്ഘാടനം തിരുനാവായ ദേവസ്വം ബോര്‍ഡ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ നിര്‍വ്വഹിച്ചു. ഗാന്ധിജിയും ആനുകാരിക വിഷയങ്ങളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗംങ്ങളായ സുഹറ കെ.എം.,സജിത എ.ടി.,വിദ്യാഭ്യാസ ഡപ്യുട്ടി ഡയരക്ടര്‍ പി.സഫറുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."