ദയ മെഡിക്കല്‍സ് ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: പാവപ്പെട്ട രോഗികള്‍ക്ക് ദയയുടെ പ്രവര്‍ത്തനം വലിയ ആശ്വാസമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ദയ ചാരിറ്റി സെന്ററിന്റെ കീഴില്‍ ആരംഭിച്ച ദയ മെഡിക്കല്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന നിര്‍ധനര്‍ക്ക് വലിയ സാന്ത്വനമാണ് 'ദയ'. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹം ഉള്‍ക്കൊള്ളണമെന്നും 'ദയ'യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. ദയ ചാരിറ്റി സെന്ററിന്റെ കീഴില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഭവന്റെ നിര്‍മാണോദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. ദയ മെഡിക്കല്‍ സെന്ററിലേക്ക് കുവൈത്ത് കെ.എം.സി.സി നല്കിയ ഫ്രിഡ്ജും കംപ്യൂട്ടറും കെ.എം.സി.സി നേതാവ് ഫഹദ് പൂങ്ങാടന്‍ കൈമാറി.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ. പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.കെ നഹ, സി.എച്ച് മഹ്മൂദ് ഹാജി, വി.ടി സുബൈര്‍ തങ്ങള്‍, ബക്കര്‍ ചെര്‍ണൂര്‍, ടി.പി.എം ബഷീര്‍, ടി.വി മൊയ്തീന്, സി ചെറിയാപ്പു ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ തുടങ്ങിയവര്‍ സംസാരിച്ചു.
പാവപ്പെട്ട രോഗികള്‍ക്ക് വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിച്ചിരുന്ന സൗജന്യ മരുന്നുകള്‍ ഇനി ഈ മെഡിക്കല്‍ ഷോപ്പ് വഴിയാണ് വിതരണം ചെയ്യുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."