മദീന ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സിലെ 1300 ജീവനക്കാരെ തിരിച്ചെടുത്തു
മദീന: ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സായ മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്സിലെ പിരിച്ചുവിട്ട 1300 ലധികം ജോലിക്കാരെ തിരിച്ചെടുത്തു. സഊദി ഓജര്‍ കമ്പനിയാണ് വീണ്ടും ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഓജറിന്റെ കരാര്‍ സഊദി റദ്ദാക്കിയിരുന്നു. ഇതാണ് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണം. എന്നാല്‍ കരാര്‍ ഓജറിനെ തന്നെ തിരികെ ഏല്പിക്കാന് തീരുമാനമായതോടെയാണ് ജീവനക്കാര്‍ക്ക് ജോലി തിരികെ ലഭിച്ചത്. എന്നാല്‍ തിരിച്ചെടുത്ത ജീവനക്കാര്‍ക്ക് പുതിയ കരാര്‍ പ്രകാരമാണ് ജോലി നല്‍കുക. അഞ്ചു വര്‍ഷത്തെ പുതുക്കിയ കരാറില്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും കുത്തനെ വെട്ടി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും കുറച്ച കമ്പനിയുടെ പുതിയ തീരുമാനം സഊദി തൊഴില്‍ നിയമത്തിനു എതിരാണെന്നും ജോലിയില്‍ തിരികെ പ്രവേശിക്കുന്ന കാര്യം ആലോചിക്കുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."