HOME
DETAILS
MAL
കള്ള് ഷാപ്പിനെതിരേ സമരവുമായി വീട്ടമ്മമാര്‍
backup
October 02 2016 | 19:10 PM
മട്ടാഞ്ചേരി: ഇടക്കൊച്ചി ഇത്തിക്കര കോളനിക്ക് സമീപം പത്ത് കൊല്ലം മുന്‍പ് അടച്ചു പൂട്ടിയ കള്ള് ഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരെ വീട്ടമ്മമാര്‍ പ്രതിഷേധ സമരം നടത്തി.
ദീപം കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരും കുട്ടികളും സമരം നടത്തിയത്. കള്ളുഷാപ്പ് പ്രദേശത്തെ സമാധാന ജീവിതാന്തരീക്ഷം തകര്‍ക്കുമെന്നും ഷാപ്പു തുറക്കാന്‍ അനുവദിക്കില്ലെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
സമീപത്ത് കണ്ണങ്കാട്ട് ദേവീക്ഷേത്രം, പബ്ളിക് സ്കൂള്‍, അങ്കണവാടി എന്നിവക്ക് സമീപത്താണ് കള്ള് ഷാപ്പ് വീണ്ടും തുറക്കുന്നത്. ഇത് നിയമങ്ങള്‍ പോലും കാറ്റില്‍ പരത്തുകയാണെന്നും വീട്ടമ്മമാര്‍ ആരോപിച്ചു. സതി സുകുമാരന്‍, പുഷ്പ പുരുഷോത്തമന്, സീതജേക്കബ്ബ്, പ്രീതി അനില്‍കുമാര്‍, ചന്ദ്രിക ജയകുമാര്‍, ഗീത കിടങ്ങേഴത്ത്, വള്ളി അശോകന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."