വയോജനങ്ങളെ ആദരിച്ചു
പെരുമ്പാവൂര്‍: ദേശീയ വയോജന ദിനത്തിന്റെ ഭാഗമായി കാഞ്ഞിരക്കാട് മൂന്നാം വാര്‍ഡ് അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങളെ പൂച്ചെണ്ട് നല്‍കിലും പൊന്നാടയണിയിച്ചും ആദരിച്ചു.
അംഗനവാടി കുട്ടികളുടെ കലാപരിപാടികളോടെയാണ് പരിപാടി ആരംഭിച്ചത്. ഏറ്റവും പ്രായമേറിയ പി.എസ് കോമു, കാളി പൊട്ടന്‍പുറം എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എം ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റെജീന ടീച്ചര്‍, പ്രസന്ന, സി.എസ് ഷമീര്‍, പി.എ കാസിം, ഖാദര്‍പിള്ള, ജിഷ നസീര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളിലെ വയോപ്രതിഭകളെ കര്‍മരംഗങ്ങളിലും വീടുകളിലും ചെന്ന് ആദരിച്ച് കൊണ്ടായിരുന്നു പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചത്.
പെരുമ്പാവൂര്‍ ദര്‍ശനം കോംപ്ലക്‌സില്‍ നടന്ന സമാദരണ ചടങ്ങില്‍ വേലപ്പാസ് ജ്വല്ലറിയുടമ വേലപ്പനാചാരിയെ എം.എല്‍.എ പൊന്നാടയും പുസ്തകവും നല്‍കി ആദരിച്ചു.
വെങ്ങോലയിലെ 111 വയസുള്ള പൈലി കുര്യാക്കിസനെ നടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പുസ്തകചങ്ങാത്തം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇ.വി നാരായണന്‍, പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി എന്‍.ഗണപതി ആചാരി, ബാബു ജോണ്‍, ഡോ. കെ.എ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."