മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ മക്കള്‍ കണ്ടുവളരണം: കെ.ടി.എസ് പടന്നയില്‍
കൊച്ചി: മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ അനുഭവിക്കു കഷ്ടപ്പാടുകള്‍ കണ്ടു മനസിലാക്കാനുള്ള അവസരം മക്കള്‍ക്ക് നല്‍കിയാലേ ഭാവിയില്‍ മാതാപിതാക്കള്‍ക്ക് മക്കളുടെ സ്‌നേഹവും കരുതലും തിരിച്ചുകിട്ടുകയുള്ളൂവെന്ന് സിനിമാതാരം കെ.ടി.എസ് പടന്നയില്‍ അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയ, അന്തര്‍ദ്ദേശീയ വയോജനദിനത്തില്‍ പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച ശ്രേഷ്ഠദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പാട് നിറഞ്ഞ കഴിഞ്ഞ കാലങ്ങളുടെ ഓര്‍മയുള്ളതിനാല്‍ വിശക്കുവരെ കണ്ടില്ലെന്നു നടിക്കരുതെന്ന സന്ദേശമാണ് എന്നും ഏവര്‍ക്കും നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം നാടന്‍പാട്ടുകള്‍ പാടി അദ്ദേഹം ചുവടുകള്‍വച്ചു. ചിന്തകനും എഴുത്തുകാരനുമായ ഫാ. മാത്യു വാണിശേരി അധ്യക്ഷനായിരുന്നു. സമൂഹത്തിനു നന്മചെയ്യണമെന്നുള്ള ത്വരയാണ് ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുതെന്ന് അദ്ദേഹം പറഞ്ഞു.
കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി സഹൃദയയുടെ നേതൃത്വത്തിലുള്ള നൈവേദ്യ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ ബുധനാഴ്ചകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ കസള്‍ട്ടേഷന്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി നിര്‍വഹിച്ചു.
ടി.എന്‍. പ്രതാപന്‍, ഫാ. അജോ മൂത്തേടന്‍, ഫാ. പീറ്റര്‍ തിരുതനത്തില്‍, സി. ജിജി, സി. മോളി എിവര്‍ സംസാരിച്ചു. ശ്രേഷ്ഠദിനത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ രോഗപരിശോധനാ ക്യാംപിന് ഡോ. ഹരിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."