തൃക്കാക്കരയില്‍ വൈദ്യുതി ബോര്‍ഡിന്റെ അനധികൃത 'കണക്ഷന്‍'
കാക്കനാട്: തൃക്കാക്കരയില്‍ വൈദ്യുതി ബോര്‍ഡിന്റെ അനധികൃത കണക്ഷനുകള്‍ വ്യാപകമാകുന്നുവെന്ന് പരാതി. കൂടുതല്‍ വ്യാപാര സമുച്ചയങ്ങളുള്ള തൃക്കാക്കര സെക്ഷനുകളില്‍ അനധികൃത കണക്ഷനുകള്‍ വ്യാപകമായതൊടെ പലയിടത്തും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. നിലവിലുള്ള ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് പാര്‍പ്പിട സമുച്ചയങ്ങളിലേക്ക് അനധികൃത കണക്ഷനുകള്‍ നല്‍കുന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെട്ടിട നിര്‍മാതാക്കളുമായി വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലത്രെ.
കാക്കനാട്ട് അനധികൃത കണക്ഷനുകള്‍ നല്‍കിയതായി വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃക്കാക്കര സെക്ഷനിലെ ഒരു അസി. എന്‍ജിനീയര്‍, മൂന്ന് സബ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ മാസങ്ങള്‍ മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരിശോധനയില്‍ അനധികൃത കണക്ഷനുകള്‍ കണ്ടെത്തിയിട്ടും കെട്ടിട ഉടമകള്‍ക്കെതിരെ പിന്നീട് നടപടി ഉണ്ടായില്ല. നിലംപതിഞ്ഞിമുകള്‍ മേഖലയിലെ സ്വകാര്യ ഫ്‌ളാറ്റിനാണ് അനധികൃത വൈദ്യുതി കണക്ഷന്‍ നല്‍കിയത്.
കെട്ടിട നിര്‍മാണം തുടങ്ങുമ്പോള്‍ തന്നെ നല്‍കുന്ന താല്‍കാലിക കണക്ഷനുകളുടെ മറവില്‍ തൃക്കാക്കരയില്‍ സ്ഥിരം കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്ന് പരാതിയുണ്ട്. നിലവിലുള്ള ട്രാന്‍സ്‌ഫോമറുകളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കാതെ തന്നെ കണക്ഷന്‍ നല്‍കുന്നതാണ് പ്രദേശങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നത്. വാഴക്കാല കെന്നഡിമുക്കില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലേക്ക് വൈദ്യുതി നല്‍കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകായാണ്. രണ്ട് ട്രാന്‍സ്‌ഫോമറുകളാണ് കെന്നഡിമുക്കില്‍ തൃക്കാക്കര വെസ്റ്റ് സെക്ഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ പഴയ ട്രാന്‍സ്‌ഫോമറിലേക്ക് മുഴുവന്‍ കണക്ഷനുകള്‍ മാറ്റി പുതിയ ട്രാന്‍സ്‌ഫോമറില്‍ നിന്ന് പാര്‍പ്പിട സമുച്ചയത്തിലേക്ക് വൈദ്യുതി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ ട്രാന്‍സ്‌ഫോമറില്‍ നിലവിലുണ്ടായിരുന്ന 912 ഫ്യൂസുകള്‍ പഴയ ട്രാന്‍ഫോറിലേക്ക് മാറ്റി ലോഡ് ഫ്രീയാക്കി കെട്ടിട നിര്‍മാതാവിന് ഒത്താശ ചെയ്യാനുള്ള നീക്കമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ട്രാന്‍സ്‌ഫോമര്‍ ലോഡ് ഫ്രീയാണെങ്കില്‍ പാര്‍പ്പിട സമുച്ചയത്തിലേക്ക് വൈദ്യുതി നല്‍കാന്‍ തടസമില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ മാനുവലില്‍ പറയുന്നത്. ഇല്ലെങ്കില്‍ കെട്ടിട ഉടമ സ്വന്തം ചെലവില്‍ പത്ത് ലക്ഷം രൂപയോളം ചെലവഴിച്ച് പാര്‍പ്പട സമുച്ചയത്തില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ത്തു കെ.എസ്.ഇ.ബി ഓഫീസിന് അവധിയുള്ള ദിവസങ്ങളിലാണു ഇത്തരം അനധികൃത കണക്ഷന്‍ പരിപാടികള്‍ നടക്കുന്നതെന്ന ആരോപണവും ശ്കതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."