ആഗോളീകരണ നയത്തിന്റെ കെടുതികള്‍ക്കെതിരെ തൊഴിലാളികള്‍ അണിനിരക്കണമെന്ന് വി.ബി ബിനു
ആലപ്പുഴ: ആഗോളീകരണ നയത്തിന്റെ കെടുതികള്‍ക്കെതിരെ തൊഴിലാളികള്‍ അണിനിരക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളീകരണ നയത്തിന്റെ 25ാം വാര്‍ഷികത്തില്‍ അതിനെതിരെ പ്രതിഷേധം ആരംഭിക്കുകയും തുടരുകയും ചെയ്യുന്നത് എ ഐ ടി യു സി പ്രസ്ഥാനമാണ്. സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര് പി ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു. സി ടി ജയകുമാര്‍ രക്തസാക്ഷി പ്രമേയവും വി പി രാധാകൃഷ്ണന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ്, വര്‍ക്കിംഗ് കമ്മിറ്റിയംഗം പി വി സത്യനേശന്, കെ ജി അനില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി രാധാകൃഷ്ണപിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
കോഫിഹൗസിന്റെ നിലനില്‍പ്പിനും വൈവിധ്യവല്‍ക്കരണത്തിനും ഉതകുംവിധം ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, കോഫി ഹൗസ് ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. എം ആര് മനോജ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."