നോക്കുകുത്തിയായി പെരുമ്പളം ദ്വീപിലെ അക്ഷയ സെന്റര്‍
പൂച്ചാക്കല്‍: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാതെ പെരുമ്പളം ദ്വീപ് നിവാസികള്‍ ദുരിതത്തില്‍.നിലവിലുണ്ടായിരുന്ന അക്ഷയ സെന്റര്‍ ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായിട്ട്. സെന്ററിലെ നടത്തിപ്പുകാരി മരിക്കുകയുംമറ്റു ചില പ്രശ്‌നങ്ങള്‍ നേരിട്ടത്തിനാലുമാണ് സെന്റര്‍ അടച്ചിടാന്‍ കാരണമായത്.കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും അപേക്ഷയും ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും അക്ഷയ വഴിയാണ് രജിസ്‌ട്രേഷന്‍ ചെയുന്നത്.എന്നാല്‍,പെരുമ്പളത്തെ അക്ഷയ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ദ്വീപുനിവാസികള്‍ നെട്ടോട്ടമോടുകയാണ്.
വരുമാനം,ജാതി,കൈയവകാശം തുടങ്ങി ധാരാളം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കിവരുന്നതിനാല്‍ മറുകരകളില്‍ പോയി സര്‍ട്ടിഫിക്കറ്റുകള്‍ സമയത്ത് വാങ്ങുവാന്‍ സാധിക്കാത്ത സ്ഥിതിയാണ് ദ്വീപ് നിവാസികള്‍ക്കുള്ളത്
ബോട്ടും, ജങ്കാറുമുണ്ടെങ്കിലും പലരും വഞ്ചികളിലാണ് വളരെ പ്രയാസം അനുഭവിച്ച് മറ്റു അക്ഷയ സെന്ററുകളില്‍ എത്തി ആവശ്യംനടപ്പാക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ ദ്വീപിലെ അക്ഷയ സെന്റര്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."