HOME
DETAILS

മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് നിന്നും മാറ്റിയ സംഭവം: പ്രക്ഷോഭം ശക്തമാക്കാന്‍ സി.എസ്.ഡി.എസ് തീരുമാനം

  
backup
October 02 2016 | 20:10 PM

%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2



തൊടുപുഴ: കാഞ്ചിയാറ്റില്‍ ദളിത് വൃദ്ധന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് നിന്നും മാറ്റി സംസ്‌കരിച്ച സംഭവത്തില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ സി.എസ്.ഡി.എസ് (ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി )തീരുമാനം.
ഇന്ന് നടക്കുന്ന ജില്ലാ ഹര്‍ത്താലില്‍ പ്രശ്‌നം അവസാനിപ്പിക്കാതെ സംസ്ഥാന നേതൃത്വത്തിന്റെ പങ്കാളിത്വത്തോടെ കൂടുതല്‍ ശക്തമായ സമരത്തിലേയ്ക്കും നിയമ പോരാട്ടത്തിലേയ്ക്കും നീങ്ങാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജമാക്കണമെന്ന് ജില്ലയിലെ മുഴുവന്‍ കുടുംബ യൂണിറ്റുകള്‍ക്കും നിര്‍ദേശമുണ്ട്. ഹര്‍ത്താലിന് പിന്തുണയറിച്ച് ഇന്നലെ വൈകിട്ട് അഞ്ചു താലൂക്കുകളിലെയും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നിരുന്നു.
സംഘടനയുടെ ശക്തികേന്ദ്രങ്ങായ ഹൈറേഞ്ച് മേഖലകളിലെ കട്ടപ്പന, കാഞ്ചിയാര്‍, എലപ്പാറ, പീരുമേട്, മുണ്ടക്കയം, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത.
364 കുടുംബയോഗങ്ങളാണ് ജില്ലയില്‍ ആകെ സി.എസ്.ഡി.എസിനുള്ളത്. താരതമ്യേന സമരം കാര്യമായ ബാധിക്കില്ലന്ന് പൊലിസ് കണക്കുകൂട്ടുന്ന തൊടുപുഴ താലൂക്കില്‍ മാത്രം 36 കുടുംബയോഗങ്ങള്‍ ഉണ്ട്.
എല്ലാ കേന്ദ്രങ്ങളിലും രാവിലെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിക്കാനാണ് തീരുമാനം.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ തടയാന്‍ സാധ്യതയുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന കാഞ്ചിയാര്‍, ലബ്ബക്കട, കട്ടപ്പന മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ രാത്രിയില്‍ തന്നെ ഇവിടങ്ങളില്‍ പൊലിസിനെ അധികമായി നിയോഗിച്ചിട്ടുണ്ട്.
ആഴ്ചകള്‍
പിന്നിടുന്ന വിവാദം
കോഴിമല പാണാത്തോട്ടത്തില്‍ തങ്കച്ചന്റെ (70) മൃതദേഹം സംസ്‌കരിച്ചതിനെ ചൊല്ലി കഴിഞ്ഞ 16 മുതലാണ് ഇവിടെ വിവാദം ആരംഭിച്ചത്.
കോഴിമല എമ്മാനുവേല്‍ ബേസ്മിനിസ്ട്രിക്കുവേണ്ടി പാസ്റ്റര്‍ ബി.വി ദേവസ്യാ പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിക്കു സമീപം വാങ്ങിയ രണ്ടു സെന്റ് ഭൂമിയില്‍ കഴിഞ്ഞ 16 നാണ് മൃതദേഹം അടക്കം ചെയ്തത്.
അനുമതിയില്ലാതെ ജനവാസ മേഖലയില്‍ മൃതദേഹം സംസ്‌കരിച്ചതിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാത തടയുന്നത് അടക്കമുള്ള സമരത്തിലേയ്ക്ക് നീങ്ങിയതോടെ പഞ്ചായത്തും ഭരണസമിതിയും ഇടുക്കി ആര്‍.ഡി.ഒയും ഇടപെട്ട് മൃതദേഹം ഇവിടെ നിന്നും പുറത്തെടുത്ത് കട്ടപ്പന നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.
ബന്ധുക്കളെ രേഖാ മൂലം അറിയിക്കാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ഇതിനെതിരെ സി.എസ്.സി.ഡി.എസ് കടുത്ത പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു.
സി.എസ്.സി.ഡി.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലബ്ബക്കടയില്‍ പഞ്ചായത്തിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷവും ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാരോപിച്ചാണ് പിന്നീട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പഞ്ചായത്ത്
റവന്യു
അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന്
പരേതന്റെ മക്കളെയേയോ, ബന്ധുക്കളേയോ രേഖാമൂലം അറിയിക്കാതെ മൃതദേഹം പുറത്തെടുത്ത് അനാദരവ് കാട്ടാന്‍ നടപടി സ്വീകരിച്ച പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസില്‍ദാര്‍, വില്ലേജ് ആര്‍.ഡി.ഒ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ത്താലെന്ന് സി.എസ്.ഡി.എസ് ജില്ലാ സെക്രട്ടറി സാഗേഷ് മാത്യു പറഞ്ഞു.
മനുഷ്യാവകാശ കമ്മുഷന്‍, മുഖ്യമന്ത്രി, പട്ടികജാതി പട്ടിക വര്‍ഗ കമ്മുഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ 20ന് ജില്ലാ പൊലുസ് ചീഫിനും 21 ന് ജില്ലാ കലക്ടര്‍ക്കും നേരില്‍ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല.
സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വിഷയത്തില്‍ വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും സാഗേഷ് പറഞ്ഞു.
പരീക്ഷ മാറ്റി
തൊടുപുഴ: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ 5 ാം തിയതിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago