അഞ്ചേരി ബേബി കേസ്: എം.എം മണി കോടതിയില്‍ ഹാജരായി
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി എം.എല്‍.എ ഉള്‍പ്പടെയുള്ളവരുടെ വിടുതല്‍ ഹരജിയില്‍ വാദം തുടങ്ങി.
ശനിയാഴ്ച പന്ത്രണ്ട് മണിയോടെ ആരംഭിച്ച വാദം വൈകിട്ട് അഞ്ചുവരെ നീണ്ടു. വാദം പൂര്‍ത്തിയാകാത്തതിനാല്‍ 15ന് വീണ്ടും കേസ് പരിഗണിക്കും. അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി ഉള്‍പ്പടെയുള്ള എല്ലാവരെയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹരജിയിലുള്ള വാദമാണ് നടന്നത്. ഇതേ കേസില്‍ പ്രതികളായിരുന്ന ഒമ്പത് പേരെയും വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടന്, എം.എം മണി, ഒ.ജി മദനന് എന്നിവര്‍ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം എം.എം മണി ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരായില്ല.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. അന്ന് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒമ്പത് പേരെയും കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് എടുത്തത്. ഇതില്‍ എം.എം മണി ഉള്‍പ്പെടെ മൂന്ന് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവരെ കൂടാതെ കെ.കെ ജയചന്ദ്രന്, എ.കെ ദാമോദരന്‍, വി.എം ജോസഫ് എന്നിവരെയും പ്രതി ചേര്‍ക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്മേല് വാദം തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."