ഫൊറോന പള്ളിയില്‍ നാമകരണ സ്മാരക തിരുനാള്‍ 12 വരെ
കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധയുടെ നാമകരണ സ്മാരകമായി നടത്തിവരുന്ന തിരുനാള്‍ 12 വരെ ആഘോഷിക്കും.
ഇന്നു രാവിലെ ആറിന് വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ കൊടിയേറ്റും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന 7.30ന് വിശുദ്ധ കുര്‍ബാന. നാലു മുതല്‍ 10 വരെ തീയതികളില്‍ രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബന.
നാളെ മുതല്‍ ഒമ്പതു വരെ തീയതികളിലെ തിരുനാളിന്റെ നേതൃത്വം യഥാക്രമം സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, ഉണ്ണിമിശിഹാ, സെന്റ് മൈക്കിള്‍സ്, സെന്റ് ആന്റണീസ് ആന്റ് സെന്റ് അല്‍ഫോന്‍സ, സെന്റ് സെബാസ്റ്റ്യന്‍സ്, തിരുഹൃദയം എന്നീ വാര്‍ഡുകള്‍ക്കും, 10ന് ഇടവകയിലെ സന്യാസഭവനങ്ങള്ക്കുമായിരിക്കും. 11, 12 തീയതികളില്‍ വൈകുന്നേരം അഞ്ചിനു തിരുനാള്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം.
ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ.ബിജോ അരഞ്ഞാണിയില്‍, ഫാ. ലിബിന് തുണ്ടിയില്‍, കൈക്കാരന്മാരായ ദേവസ്യ ജോസഫ് പടിഞ്ഞാറെപാറയ്ക്കല്, പി.സി ജോര്‍ജ് പാണംപറമ്പില്‍, സി.എസ് ജയിംസ് ചാല്ക്കടവില്, പി.എം മാത്യു പഴയമ്പള്ളി, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ് പുത്തന്‍പറമ്പില്‍, വാര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."