ഗാന്ധിജയന്തിയുടെ സന്ദേശം ഏറ്റുവാങ്ങി നാടെങ്ങും ശുചീകരണപ്രവര്‍ത്തനം
വൈക്കം: സത്യഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പൊലിസ് ബോട്ടുജെട്ടിയിലും പരിസരപ്രദേശങ്ങളിലും ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ശ്രദ്ധേയമായി.
ബോട്ടുജെട്ടി വളപ്പിലെ പച്ചക്കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ജനമൈത്രി പൊലിസിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചീകരണപരിപാടി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ്, എസ്.ഐ എം സാഹില്‍, സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ പി.ആര്‍ ബിജി, ബിജു വി. കണ്ണേഴന്‍, സാബു കോക്കാട്ട്, കെ.വി സന്തോഷ്, ദീപാമോള്‍, ഷാജി മാടയില്‍, അമൃത പാര്‍വ്വതി, ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
നഗരസഭ 22-ാം വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനവും അനുസ്മരണയോഗവും പായസവിതരണവും നടത്തി. മടിയത്ര കൊച്ചുകവല റോഡിലെ ശുചീകരണപ്രവര്‍ത്തനം കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ജി ശ്രീകുമാരന്‍നായര്‍, സൗദാമിനി, എം.ടി അനില്‍കുമാര്‍, അഡ്വ.വി.വി സത്യന്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ടി.ടി സുദര്‍ശനന്‍, ബിജു നമ്പിത്താനം, പി.ഡി ഉണ്ണി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
ഐ.എന്‍.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ വടക്കേമുറി വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി മനോജ് ശുചീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഡി സത്യന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജെയ്‌ജോണ്‍ പേരയില്‍, കെ.വി ചിത്രാംഗദന്‍, അഡ്വ. കെ.പി ശിവജി, ജോര്‍ജ്ജ് വര്‍ഗീസ്, സബിതസലിം, കുഞ്ഞുമോള്‍ബാബു, ടി.ഡി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ വൈക്കം ടൗണ്‍ യൂനിറ്റ് (എ.ഐ.ടി.യു.സി) ശുചീകരണപ്രവര്‍ത്തനം നടത്തി. വൈക്കം ടാക്‌സി സ്റ്റാന്റും പരിസരപ്രദേശങ്ങളുമാണ് ശുചീകരിച്ചത്. യൂനിറ്റ് സെക്രട്ടറി എന്‍ മോഹനന്‍, അജിത്, സണ്ണി, രാജേന്ദ്രന്‍, കുഞ്ഞച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.വൈ.എം കൊട്ടാരപ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് മൂത്തേടത്തുക്കാവ്-കൊട്ടാരപ്പള്ളി റോഡ് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ശുചീകരണപരിപാടി ഉദ്ഘാടനം ചെയ്തു. ഫാ.ജയിംസ് എറനാട്, വാര്‍ഡ് മെമ്പര്‍ സെബാസ്റ്റ്യന്‍ ആന്റണി, കെ.സി.വൈ.എം നേതാക്കളായ ടൈസി ആന്റണി, അനീഷ് വര്‍ഗീസ്, ജോയി മണ്ണിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."