തെരഞ്ഞെടുപ്പു ജോലി; ലോറിവാടക നല്‍കിയില്ല
പേരോല്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് എ.ആര് ക്യാംപിനു വേണ്ടി സര്‍വിസ് നടത്തിയ ലോറി ഡ്രൈവര്‍ക്കു വാടക നല്‍കിയില്ലെന്നു പരാതി. ഇതുസംബന്ധിച്ച് ലോറി ഡ്രൈവര്‍ സുവര്ണവല്ലി കുട്ട്യാനംതട്ടിലെ കെ വിജേഷ്കുമാര് ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസിനു പരാതി നല്കി.
കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ 2550 കിലോമീറ്റര്‍ ഓടിയതിന്റെ വാടകയായി 99,200 രൂപയാണു വിജേഷിനു ലഭിക്കാനുള്ളത്. ഇതിനായി പലതവണ എ.ആര് ക്യാംപില്‍ പോയെങ്കിലും ഫണ്ടു വന്നില്ലെന്ന കാരണം പറഞ്ഞു ഇദ്ദേഹത്തെ മടക്കുകയായിരുന്നു. രേഖകളില്‍ കൃത്രിമം കാട്ടിയതായും പരാതിയുണ്ട്.
5000 രൂപ ദിവസ വാടക നിശ്ചയിച്ചാണു അര്‍ധസൈനികരെയും സായുധ പൊലിസിനെയും കൊണ്ടു 24 ദിവസം ഓടിയത്. ജില്ലയ്ക്കു പുറത്ത് ഷൊര്‍ണൂര്‍, നെടുമ്പാശ്ശേരി, കൊയമ്പത്തൂര് എന്നിവിടങ്ങളിലും സര്‍വിസ് നടത്തി. ആകെ 1,24,200 രൂപയാണു ലഭിക്കേണ്ടത്. ഇതില്‍ ഡീസല്‍ അടിക്കാന്‍ നല്കിയ 25,000 കിഴിച്ചു 99,200 രൂപയാണു ലഭിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."